HomeNewsGeneralപട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ വിവാഹാവശ്യത്തിനായി വായ്പക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ വിവാഹാവശ്യത്തിനായി വായ്പക്ക് അപേക്ഷ ക്ഷണിച്ചു

dalit

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ വിവാഹാവശ്യത്തിനായി വായ്പക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് കഴിഞ്ഞ യുവതികളുടെ വിവാഹാവശ്യത്തിനായി പരമാവധി 2.50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിന് അര്‍ഹരായ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
dalit
അപേക്ഷകര്‍ 65 വയസ്സ് കവിയാത്തവരായിരിക്കണം. വധുവിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. വായ്പ അനുവദിക്കുന്നതിന് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036.

No Comments

Leave A Comment