HomeNewsLGBTട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം

ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം

ration-free-kit

ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം: കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ്ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവരേയും കിറ്റ് നല്‍കുന്നതിന് പരിഗണിക്കും. ഭക്ഷ്യധാന്യകിറ്റ് ആവശ്യമുള്ള മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ.ഡി കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി മെയ് 24 നകം ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0483 2735324


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!