HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നു

വളാഞ്ചേരി നഗരസഭയിൽ പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നു

Pradhan Mantri Awas Yojana

വളാഞ്ചേരി നഗരസഭയിൽ പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നു

വളാഞ്ചേരി നഗരസഭയിൽ പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അന്തിമമായി ഒരു DPRകൂടി അനുമതിലഭിച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതിയ്യതി 2018 ജൂലൈ 20. അപേക്ഷ സമർപ്പിക്കുമ്പോൾ നിർബന്ധമായും വേണ്ട രേഖകൾ
1. അപേക്ഷക നിർബന്ധമായും സ്ത്രീയാകണം
2. 30 M2നും 60 M2നും ഇടക്കുള്ള നഗരസഭയുടെ അംഗീകാരമുള്ള പ്ലാനും പെർമിറ്റും
3. വീടുപണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്ന് കൊണ്ട് കുടുംബാംഗങ്ങളുടെ ഫോട്ടോ
4. അപേക്ഷകയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ
5. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ആധാർ കാർഡിന്റെ കോപ്പി
6. അപേക്ഷകയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ്
7. റേഷൻകാർഡ് പകർപ്പ്
8. നടപ്പു വർഷത്തെ വസ്തു നികുതി അടച്ച രസീതിയുടെ പകർപ്പ്
9. കൈവശ അവകാശ സർട്ടിഫിക്കറ്റ്
10. 3 ലക്ഷത്തിൽ താഴെയാണ് വാർഷികവരുമാനം എന്നുള്ള ഗുണഭോക്താവിന്റെ സാക്ഷ്യ പത്രം
11. ഇന്ത്യയിൽ എവിടെയും ഭവനമില്ല എന്നുള്ള ഗുണഭോക്താവിന്റെ സാക്ഷ്യ പത്രം
12. ആധാരത്തിന്റെ പകർപ്പ്
കൂടുതൽ വിവരങ്ങൾക്ക് വാർഡ് കൗൺസിലറുമായോ നഗരസഭ ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷകൾ ഫ്രണ്ട് ഓഫീസ് വഴി മാത്രമേ സ്വീകരിക്കുകയൊള്ളു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!