HomeNewsEducationAdmissionസംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

regional-center-tirur-sree-sankarachrya-university

സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടുവർഷം) അപേക്ഷിക്കാം. പ്രായം 2021 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടാൻ പാടില്ല. അപേക്ഷകൾ ഓൺലൈൻ ആയി ചൊവ്വാഴ്ച വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 27-നു മുൻപായി തിരൂർ പ്രാദേശിക കേന്ദ്രത്തിൽ തപാലായോ നേരിട്ടോ എത്തിക്കണം. അപേക്ഷാഫീസ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചലാനായി അടയ്ക്കാം. വിശദ വിവരങ്ങൾ www.ssus.ac.in, www.ssusonline.org എന്നീ വെബ്സൈറ്റുകളിൽ. ഫോൺ: 0494 2600310


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!