HomeNewsGeneralമിനിപമ്പയിൽ അന്നദാനം ഇന്നു മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

മിനിപമ്പയിൽ അന്നദാനം ഇന്നു മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

mini-pamba-annadaanam-2021

മിനിപമ്പയിൽ അന്നദാനം ഇന്നു മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

തവനൂർ: ശബരിമല തീർഥാടകർക്ക് വെള്ളിയാഴ്ച മുതൽ അയ്യപ്പസേവാ സംഘം മിനിപമ്പയിൽ അന്നദാനം നൽകും. അന്നദാനത്തിന്റെ ഉദ്ഘാടനം 10-ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അന്നദാനത്തിലേക്കുള്ള ആദ്യ ചാക്ക് അരി രാജേഷ് പ്രശാന്തിയിൽനിന്ന് മുൻ. എം.പി. സി. ഹരിദാസ് ഏറ്റുവാങ്ങി. അന്നദാനപ്പന്തലിലെ അടുപ്പു കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ് നിർവഹിച്ചു. സ്വാഗതസംഘം രൂപവത്കരണയോഗം മുൻ രാജ്യസഭാ അംഗം സി. ഹരിദാസ് ഉദ്ഘാടനംചെയ്തു. അയ്യപ്പസേവാസംഘം സെക്രട്ടറി വി.വി. മുരളീധരൻ അധ്യക്ഷതവഹിച്ചു.
mini-pamba-annadaanam-2021
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. അക്ബർ കുഞ്ഞു, പ്രവിജ മഹേഷ്, കണ്ണൻ പന്താവൂർ, മുല്ലപ്പുള്ളി ബാലചന്ദ്രൻ, പി. ജ്യോതി, ചന്ദ്രൻ മദിരശ്ശേരി, ഭാസ്കരൻ വട്ടംകുളം, പ്രകാശൻ തവനൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!