HomeNewsEducationNewsഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു

ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു

akstu-live-class

ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു

വളാഞ്ചേരി : നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ‘വീണ്ടുമൊരുക്കം’ എന്നപേരിൽ ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുകളുമായി ഓൾകേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു). സംഘടനയുടെ സംസ്ഥാന അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ ഒരുക്കുന്നത്. ദിവസവും മൂന്നരമുതൽ എ.കെ.എസ്.ടി.യു. കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വിദ്യാർഥികൾക്ക് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ റിവിഷൻ ക്ലാസുകൾ നൽകുന്നത്. 25 വരെ പ്ലസ്ടു വിഷയങ്ങൾക്കും 30 വരെ പ്ലസ്‌വണ്ണിനും മേയ് മൂന്നുവരെ എസ്.എസ്.എൽ.സിക്കുമാണ് ക്ലാസുകളുണ്ടാകുക. വിദ്യാർഥികൾക്ക് സംശയനിവാരണത്തിനും സൗകര്യമുണ്ടാകും.
akstu-live-class
ഉപരിപഠനത്തെക്കുറിച്ച് ആശങ്കയിലായ വിദ്യാർഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാനും ആത്മവിശ്വാസം പകരാനുമുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നതെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന അക്കാദമിക് കൺവീനർ എം. വിനോദ്, ജില്ലാസെക്രട്ടറി പി.എം. ആശിഖ്, പ്രസിഡന്റ് പി.എം. സുരേഷ് എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!