HomeNewsFoodറംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി

റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി

adulterated-fruit

റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി

പെരിന്തൽമണ്ണ: കാത്സ്യം കാർബേഡ് ഉപയോഗിച്ച‌് പഴുക്കാൻ വച്ച അരലോഡ് നാടൻ മാങ്ങ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പെരിന്തൽമണ്ണ പിടിഎം കോളേജിനുസമീപം താമസിക്കുന്ന പതായ്ക്കര കേലശേരി മുഹമ്മദലിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലെ മുറിയിൽനിന്നാണ് മാങ്ങ പിടികൂടിയത്. പെരിന്തൽമണ്ണ നഗരസഭയിലെ ഹെൽത്ത് ഇൻസ്പക്ടർ സി റഫീഖ്, ജെഎച്ച്ഐ ടി രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാങ്ങ കാർബേഡ് വച്ചനിലയിൽ കണ്ടെത്തിയത്.
adulterated-fruit
മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങക്കിടയിൽ ചെറിയ കടലാസ് പൊതികളിലായി കാത്സ്യം കാർബേഡ് വച്ചിരിക്കയായിരുന്നു. പിടികൂടിയ മാങ്ങ നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി നശിപ്പിച്ചു. വീട്ടുടമസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.
bright-Academy
റമദാൻ വിപണി ലക്ഷ്യമിട്ടാണ് നാട്ടിൽനിന്ന് ശേഖരിച്ച മാങ്ങ ഇത്തരത്തിൽ പെട്ടെന്ന് പഴുപ്പിച്ച് മാർക്കറ്റിലെത്തിക്കുന്നത്. നാടൻ മാങ്ങ എന്ന പേരിൽ വിലകൂട്ടിയാണ് ഇത്തരം മാങ്ങ കടകളിൽ വിൽക്കുന്നത്. പിടിച്ചെടുത്ത മാങ്ങ വിദഗ്ദ പരിശോധനക്കായി ലാബിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ നാടൻ മാങ്ങകൾ ശേഖരിച്ച് ഇത്തരത്തിൽ പഴുപ്പിച്ച് മാർക്കറ്റിൽ എത്തിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നു.
മാർക്കറ്റിൽ ലഭിക്കുന്ന തണ്ണി മത്തനിലും നല്ല ചുവപ്പ് നിറം കിട്ടാൻ ഇത്തരം കൃത്രിമമാർ​ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിയുന്നു. പെരിന്തൽമണ്ണയിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!