HomeNewsInaugurationഅധികാരിപ്പടി കമ്മങ്ങാട്ട് നടപ്പാത റോഡ് നാടിന് സമർപ്പിച്ചു

അധികാരിപ്പടി കമ്മങ്ങാട്ട് നടപ്പാത റോഡ് നാടിന് സമർപ്പിച്ചു

adhikarippadi-kammangatt-road

അധികാരിപ്പടി കമ്മങ്ങാട്ട് നടപ്പാത റോഡ് നാടിന് സമർപ്പിച്ചു

എടയൂർ: എടയൂർ പഞ്ചായത്ത് വാർഡ് പന്ത്രണ്ട് അധികാരിപ്പടിയിൽ രണ്ട് ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ കമ്മങ്ങാട്ട് നടപ്പാത റോഡ് വാർഡ് മെമ്പറും എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശവാസികളുടെ റോഡെന്ന ആഗ്രഹം സഫലമായതായി അവർ പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ അധ്യക്ഷനായി. പി. കമ്മുക്കുട്ടി മാസ്റ്റർ, പി.പി ജമാൽ, പി.പി ബഷീർ, എൻ.ടി ശിഹാബ്, മൊയ്തീൻ കെ.പി, സൈതലവി.കെ, കബീർ.സി, അഷ്റഫ് കെ, മുഹമ്മദാലി.ടി, ശംസാദലി, എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!