HomeNewsAccidentsഎടയൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം നിലമ്പൂരിൽ വാഹനാപകടത്തിൽ പെട്ടു; 26 പേർക്ക് പരിക്ക്

എടയൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം നിലമ്പൂരിൽ വാഹനാപകടത്തിൽ പെട്ടു; 26 പേർക്ക് പരിക്ക്

accidenedayur

എടയൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം നിലമ്പൂരിൽ വാഹനാപകടത്തിൽ പെട്ടു; 26 പേർക്ക് പരിക്ക്

നിലമ്പൂർ: നായാടംപൊയിൽ–നിലമ്പൂർ മലയോരപാതയിൽ എസ്‌ വളവിനു സമീപം വിനോദ യാത്രാസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 26 പേർക്കു പരുക്കേറ്റു. ഡ്രൈവറുടെ മനോധൈര്യംകൊണ്ട് ബസ് കൊക്കയിലേക്കു മറിയാതെ ദുരന്തം ഒഴിവായി. വൈകിട്ട് 4.45നാണ് അപകടം. എസ് ആകൃതിയിലുള്ള വളവിൽ ചെങ്കുത്തായ ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.
accident-vicyims
റോഡിന്റെ ഇടതുവശത്തു കൊക്കയാണ്. ഡ്രൈവർ വലതുവശത്തെ സ്വകാര്യ സ്ഥലത്തേക്കുള്ള വഴിയിലേക്ക് ഓടിച്ചുകയറ്റി മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ബസ് മറിഞ്ഞു. വിവരം അറിഞ്ഞ് നിലമ്പൂരിൽനിന്ന് എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിശമനസേനയും നാല് ആംബുലൻസുകളുമായി സ്ഥലത്തേക്ക് പുറപ്പെട്ടു. സംഭവസ്ഥലം മൊബൈൽ പരിധിയിൽ അല്ലാത്തതിനാൽ അപകടത്തെക്കുറിച്ച് പരിഭ്രാന്തി പരന്നു. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട സ്വകാര്യ കാർ മൂലേപ്പാടത്ത് വൈദ്യുതിത്തൂണിലിടിച്ച് അപകടത്തിൽപെട്ടു.
accident-edayur
വ​ളാ​ഞ്ചേ​രി എ​ട​യൂ​രി​ന​ടു​ത്ത് പൂ​ക്കാ​ട്ടി​രി ഗ്രാ​മീണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തിൽ ഒ​രു ദി​വ​സ​ത്തെ വി​നോദ സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തിൽ പ​രി​ക്കേ​റ്റ​വർ. ചോ​ല​ക്കൽ കോ​ത​(65​), ചോ​ല​ക്കൽ കാ​രി​ച്ചി​(70​), തോ​ര​ക്കാ​ട്ട​ത്തൊ​ടി നാ​രാ​യ​ണി​(65​), എ​ര​ഞ്ഞി​പ്പാ​ല​ത്തി​ങ്കൽ ക​ള​രി​ക്കൽ പ​ദ്മാ​വ​തി​(70​), ദേ​വ​കി​(65​), ചെ​റിയ പ​റ​മ്പിൽ ബി​രി​യ​ക്കു​ട്ടി​(70​), ത​ല​വ​ണ്ണ​ക്കാ​ട്ടിൽ കു​റു​മ്പ​(70​), സൈ​ന​ബ​(70​), ക​ടു​ങ്ങാ​ട്ടിൽ കാർ​ത്ത്യാ​യ​നി​(60​), മാ​ലാ​പ​റ​മ്പിൽ ചീ​രു​(75​), ത​ല​വ​ണ്ണ​ക്കാ​ട്ടിൽ ക​ടു​ങ്ങൻ​(75​), ഓ​ല​ഞ്ചേ​രി കി​ഴ​ക്കേ​പ്പാ​ട്ടിൽ ശ്രീ​ധ​രൻ​(65​), കാ​ലു​ക്കൊ​ട്ടിൽ ഭാ​സ്‌​കർ​(65​), പാ​റ​പ്പു​റ​ത്ത് ഉ​ദ​യ​ശ​ങ്കർ​(75​), ഓ​ല​ഞ്ചേ​രി കി​ഴ​ക്കേ​പ്പാ​ട്ട് പ​ദ്മാ​വ​തി​(65​), അ​മ്പ​ല​പ്പാ​ട്ടിൽ കാ​ളി​(65​),​അ​മ്പ​ല​പ്പാ​ട്ടിൽ ജാ​ന​കി​(65​), കു​ട്ടി​പ്പ​ള്ളി​യാ​ളി ഷാ​ജി​(43​), പു​ളി​ക്കൽ പു​ത്തൻ​വീ​ട്ടിൽ ബി​നു​(45​), കൊ​ട്ടാ​ര​ത്ത് ഷ​റ​ഫു​ദ്ദീൻ​(53​), റം​ല​ത്ത്(45​), കി​ഴ​ക്കേ​വാ​രി​യ​ത്ത് ഉ​ണ്ണി​(53​), കി​ഴ​ക്കേ​വാ​രി​യ​ത്ത് സു​ശീ​ല​(45​), ചോ​ല​ക്കൽ സി​ന്ധു​(43​), ഡ്രൈ​വർ നി​യാ​സ് (21) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തിൽ മാ​ലാ​പ​റ​മ്പിൽ ചീ​രു​വി​നെ പെ​രി​ന്തൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!