HomeNewsElectionആബിദ് ഹുസൈന്‍ തങ്ങള്‍ എടയൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനം നടത്തി

ആബിദ് ഹുസൈന്‍ തങ്ങള്‍ എടയൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനം നടത്തി

abid-hussain-thangal-edayur

ആബിദ് ഹുസൈന്‍ തങ്ങള്‍ എടയൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനം നടത്തി

എടയൂര്‍: കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങളുടെ രണ്ടാംഘട്ട പര്യടനം പുരോഗമിക്കുന്നു. വളാഞ്ചേരി, കോട്ടക്കല്‍ നഗരസഭകളിലും ഇരിമ്പിളിയം പഞ്ചായത്തിലും പര്യടനം പൂര്‍ത്തീകരിച്ചു. എടയൂര്‍ പഞ്ചായത്തില്‍ പര്യടനം വ്യത്യസ്തമാക്കിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരെഞ്ഞടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. പഞ്ചായത്തിലെ ഓരോ ബുത്ത് തലങ്ങളില്‍ കുടുംബയോഗങ്ങള്‍ ഒരുക്കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. പള്ളിക്കരയില്‍ നിന്ന് തുടങ്ങിയ പര്യടനം ചേന്നാടന്‍ കുളമ്പ്, റഹീമിയ്യ നഗര്‍, നമ്പൂതിരിപ്പടി, സി.കെ പാറ, പടിഞ്ഞാക്കര, മനക്കപ്പടി, കട്ടച്ചിറ, മാവണ്ടിയൂര്‍, നാലകത്ത്പടി, മാവണ്ടിയൂര്‍ ലക്ഷംവീട് കോളനി, പറങ്കിമൂച്ചികാട്, കുന്നുംപുറം, പൂവത്തുംപാറ, പരയത്ത്, യു.കെ പടി, അധികാരി പടി, നാലുപതോളം കുടുംബ യോഗങ്ങളിലാണ് സ്ഥാനാര്‍ഥി സംബന്ധിച്ചത്. ഇന്ന് മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ പര്യടനം നടത്തും. വൈകീട്ട് ഏഴ് മണിക്ക് വളാഞ്ചേരിയില്‍ നടക്കുന്ന പൊതുസമ്മേളനം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. എടയൂരില്‍ നടന്ന വിവിധ കുടുംബയോഗങ്ങളില്‍ വി.മധുസൂദനന്‍, ബഷീര്‍ രണ്ടത്താണി, സി.പി ഹംസ, മൊയ്തു എടയൂര്‍, സി.പി അസീസ്, ജാഫര്‍, എ.കെ മുസ്തഫ, എ.കെ അസീസ് ശരീഫ്, മാസ്റ്റര്‍, എന്‍.ടി നാസര്‍, പി.പി അബു, പി.ടി അയ്യൂബ്, ഷാനവാസ് പാലക്കല്‍, പരമേശ്വരന്‍ നായര്‍, അനുഷ, സാദിഖ്, വട്ടപ്പറമ്പ്, ഇസ്മയില്‍, അനസ് എന്നിവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!