HomeNewsObituaryസഫ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി നിര്യാതനായി

സഫ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി നിര്യാതനായി

safa-group

സഫ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി നിര്യാതനായി

പൂക്കാട്ടിരി: എടയൂർ പൂക്കാട്ടിരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഫ ഗ്രൂപ് ഓഫ് എഡ്യുക്കേഷണൽ കോംപ്ലക്സിന്റെ സ്ഥാപകനും ഓർഫൻസ് എജ്യൂക്കേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വലിയപറമ്പിൽ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി എന്ന ഇപ്പാക്ക (65) നിര്യാതനായി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം.
ഉച്ചക്ക് രണ്ട് മണിക്ക് സഫാ കോളേജിൽ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകീട്ട് 5 മണിക്ക് സഫാ കോളേജ് മസ്ജിദിൽ കബറടക്കും. ഫാത്തിമയാണ് ഭാര്യ. മക്കൾ: ഷമീം അഹമ്മദ്, അനീസുദ്ദീൻ, സജീർ, യാസിർ, ഷാക്കിറ. മരുമക്കൾ: ഇക്ബാൽ, ഹസീന, റൈഹാനത്ത്, ഷംസിയ, ഫൗസിയ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!