കോഹിനൂർ ചേനക്കൽ റോഡിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

തേഞ്ഞിപ്പലം: ചെനക്കൽ റോഡിൽ മെമ്പറുടെ ഓണറേറിയം ഉപയോഗിച്ച് സ്ഥാപിച്ച മൂന്ന് സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മലപ്പുറം ജില്ലാ പഞ്ചായത്തംഗം ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അൻവർ, സ്ഥിര സമിതി ചെയർമാൻ അംബിക ഗോപാലൻ, മെമ്പർമാരായ കനകലത പറമ്പത്തിരി, ടി.ജയകൃഷ്ണൻ, റീജ മധു, അനമോദ് കാടശ്ശേരി,ആർ.ഇ രവീന്ദ്രൻ , രവീന്ദ്രൻ മൊടപ്പുലാശ്ശേരി, ഡോ. രോഹിത് കൃഷ്ണൻ സംസാരിച്ചു. റെസിഡൻസ് അസോസിയേഷൻ വക സ്നേഹോപഹാരം വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് പി.വി.അൻവറിന് നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
