HomeNewsCrimeDrugഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ പിടികൂടി തിരൂർ പോലീസ്

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ പിടികൂടി തിരൂർ പോലീസ്

ganja-tirur-arrest-railway

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ പിടികൂടി തിരൂർ പോലീസ്

തിരൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ തിരൂർ പോലീസ് പിടികൂടി. കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് ( 26 ) എന്നയാളെയാണ് തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗിൽ ആക്കി ട്രെയിൻ മാർഗ്ഗം തിരൂരിലെത്തുകയായിരുന്നു. ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷന്റെ മുൻ വാതിലിലൂടെ പോകാതെ പുറകുവശത്തെ ബസ്റ്റാൻഡ് ഭാഗത്തേക്കുള്ള വഴിയിലൂടെ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പ്രതിയെ പിടികൂടിയത്. വിദ്യാർ കൾക്കും യുവാകൾക്കും ചെറു പായ്ക്കറ്റുകളിലാക്കി വില്പന നടത്താനാണ് ഇയാൾ കഞ്ചാവ് കൊണ്ട് വരുന്നത് എന്നാണ് അറിഞ്ഞത് . ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ആവശ്യക്കാരായ വിദ്യാർത്ഥികളുടെയും യുവാകളുടെയും വിവരങ്ങൾ ലഭിക്കുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ , അഭയ , നസീർ ,Scpo കൈലാസ് , ഷെമിത്ത്, ഇന്ദ്രജിത്ത് ,CPO മാരായ ആശിഷ് , ഉണ്ണിക്കുട്ടൻ, പ്രിന്റോ , ബൈജു , വിനീത് , ഷൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി പെരിന്തൽമണ്ണ സബ്ജയിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. ലഹരി സംഘങ്ങൾക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് തിരൂർ പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!