വളാഞ്ചേരി ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ മെഗാ ഗാന്ധി ചിത്രം ഒരുക്കി

വളാഞ്ചേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ഭീമാകാരമായ ചിത്രമൊരുക്കി. ‘ഗാന്ധി: ഓർമ്മയും ഓർമ്മപ്പെടുത്തലും’ എന്ന ശീർഷകത്തിലാണ് വിദ്യാലയ മുറ്റത്ത് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
സ്കൂൾ ഗ്രൗണ്ടിൽ 45 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് ഈ മെഗാ ചിത്രം വരച്ചത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഉപ്പ്, കുമ്മായം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളും ചായങ്ങളും മാത്രമാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചത്.
കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ചടങ്ങിൽ ഗാന്ധി ദിന സന്ദേശം നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന ഇബ്രാഹിം, വൈസ് ചെയർമാൻ കെ.വി. ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ പി.പി. ഹർഷ, വളാഞ്ചേരി എസ്.ഐ. എ.കെ. ഫിറോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എൻ.എസ്.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനർ പി.ടി. രാജ്മോഹൻ, കോട്ടക്കൽ ക്ലസ്റ്റർ കൺവീനർ സക്കീന മോയൻ, വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ എം.വി. ഷാഹിന, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് കെ.കെ. ഹത്തീഫ്, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.ആർ. രാജീവ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.എസ്. ലക്ഷ്മി, സുരേഷ് പൂവാട്ടുമിത്തൽ, സ്റ്റാഫ് സെക്രട്ടറി എം.സി. മുഹമ്മദ് റാഫി, പി.എം. ബീന, പി.ജി. ജ്യോതി കൃഷ്ണൻ, എസ്.ഡി. ദിലീപ്, എസ്. ഷൈജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ പി. സുധീർ സ്വാഗതം ആശംസിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
