HomeNewsAccidentsലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറത്ത് ഓട്ടോ ഡ്രൈവർ മരിച്ചു

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറത്ത് ഓട്ടോ ഡ്രൈവർ മരിച്ചു

Mini-pamba-accident-scooter

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറത്ത് ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറം: ദേശീയപാത 66-ൽ മിനി പമ്പയ്ക്ക് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പിൽ മുഹമ്മദ്കുട്ടി (57) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച (02 ഒക്ടോബർ 2026) പുലർച്ചെ 1.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ദീർഘകാലമായി എടപ്പാളിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ്കുട്ടി.
അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!