HomeNewsCrimeAssaultചെറിയ പറപ്പൂരിൽ വാക്ക് തർക്കത്തിനിടെ ടൈൽസ് കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

ചെറിയ പറപ്പൂരിൽ വാക്ക് തർക്കത്തിനിടെ ടൈൽസ് കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

hamza-stab-parappur

ചെറിയ പറപ്പൂരിൽ വാക്ക് തർക്കത്തിനിടെ ടൈൽസ് കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

തി​രൂ​ർ​:​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​അ​യ​ൽ​വാ​സി​യെ​ ​ടൈ​ൽ​സ് ​കൊ​ണ്ട് ​നെ​ഞ്ചി​ൽ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​പ്ര​തി​ ​ചെ​റി​യ​ ​പ​റ​പ്പൂ​ർ​ ​ചെ​ന്തി​രു​ത്തി​ ​ഫൈ​സ​ലി​നെ​(42​)​​​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ചെ​റി​യ​ ​പ​റ​പ്പൂ​ർ​ ​സ്വ​ദേ​ശി​ ​കൈ​ത​വ​ള​പ്പി​ൽ​ ​ഹം​സ​യെ​യാ​ണ് ​(40​)​ ​ഫൈ​സ​ൽ​ ​ടൈ​ൽ​സ് ​കൊ​ണ്ട് ​കു​ത്തി​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പൊ​ലീ​സ് ​പ​റ​യു​ന്ന​തി​ങ്ങ​നെ​:​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​ ​ചെ​റി​യ​ ​പ​റ​പ്പൂ​രി​ലെ​ ​ക്ല​ബി​ലെ​ ​ഓ​ണാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ശേ​ഷം​ ​രാ​ത്രി​ ​പ​ത്തി​ന് ​ഇ​രു​വ​രും​ ​മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​മാണ് അക്രമത്തിൽ കലാശിച്ചത്. ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​ഹം​സ​യെ​ ​ഫൈ​സ​ൽ​ ​നെ​ഞ്ചി​ൽ​ ​ടൈ​ൽ​സ് ​കൊ​ണ്ട് ​കു​ത്തു​ക​യാ​യി​രു​ന്നു.​ ​ശ്വാ​സ​കോ​ശ​ത്തി​ന് ​ക്ഷ​തം​ ​സം​ഭ​വി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ആദ്യം ​തി​രൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​യ​തി​നാ​ൽ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റു​കയായി​രു​ന്നു.​ ​നി​ല​വി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ക​ഴി​ഞ്ഞ് ​ഹം​സ​ ​ചി​കി​ത്സ​യി​ലാ​ണ്.​ തി​രൂ​ർ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​ലീ​ൽ​ ​ക​റു​ത്തേ​ട​ത്ത്, ​സി.​പി.​ഒ​ ​മാ​രാ​യ​ ​ഉ​ണ്ണി​ക്കു​ട്ട​ൻ,​ ​ആ​ശി​ഷ് ​സ്‌​റ്റീ​ഫ​ൻ​ ​എ​ന്നി​വ​ര​ടക്കമുള്ള ​ ​സം​ഘ​മാ​ണ് ​പ്ര​തി​ ​ഫൈ​സ​ലി​നെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​യെ​ ​തി​രൂ​ർ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​മു​മ്പാ​കെ ഹാ​ജ​രാ​ക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!