HomeNewsObituaryസംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ വിടവാങ്ങി

സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ വിടവാങ്ങി

kozhikode-abubacker

സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ വിടവാങ്ങി

കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസായിരുന്നു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂവായിരത്തോളം പാട്ടുകൾക്കാണ് അബൂബക്കർ ഈണമിട്ടത്. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും പുതിയ പാട്ടിന് ഈണമിട്ടു. അന്തരിച്ച സിനിമാനടൻ മാമുക്കോയ സഹപാഠിയായിരുന്നു.യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അബൂബക്കർ. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു.ഭാര്യ: കെ വി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ഇന്നുച്ചയ്ക്ക് 12നുശേഷം മാന്തോട്ടം കബ‌ർസ്ഥാനിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!