വളാഞ്ചേരിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

വളാഞ്ചേരി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുറ്റിപ്പുറം എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെടുത്തു. വളാഞ്ചേരി കാവുംപുറത്ത് നാഷണൽ ഹൈവേ വയഡക്റ്റ് പാലത്തിന്റെ 38 ആം നമ്പർ തൂണിനടുത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. പാലത്തിനടുത്ത് മുളച്ചുവളർന്ന നിലയിലായിരുന്നു ചെടി ഉണ്ടായിരുന്നത്. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ മുരുഗദാസ് നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ പി. പി .പ്രമോദ്,സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് കെ കെ , ദിവ്യ പി ,ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ഗണേശൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
