HomeNewsCrimeDrugവളാഞ്ചേരിയിൽ വൻ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവും തിമിംഗലച്ചർദ്ദിയും പിടികൂടി

വളാഞ്ചേരിയിൽ വൻ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവും തിമിംഗലച്ചർദ്ദിയും പിടികൂടി

Mdma-ambergris-valanchery-aug-2026

വളാഞ്ചേരിയിൽ വൻ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവും തിമിംഗലച്ചർദ്ദിയും പിടികൂടി

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി. ഏകദേശം 43 ഗ്രാം എംഡിഎംഎയും നാല് കിലോഗ്രാമിലധികം കഞ്ചാവും മൂന്ന് കിലോഗ്രാം തിമിംഗലച്ചർദ്ദിയുമാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാഷിദ്, ലക്ഷദ്വീപ് സ്വദേശിനി ഹുസ്നി മുബാറക്ക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാവുംപുറത്തെ വാടകവീട്ടിൽ പരിശോധന നടത്തിയത്. മൂവരും ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും വിൽപ്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയാണ് ലഹരി ശേഖരത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും കൂടാതെ തിമിംഗലച്ചർദ്ദിയും കണ്ടെത്തിയത്.

പിടികൂടിയ ലഹരി വസ്തുക്കളുടെ ഉറവിടവും ഇവയുടെ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!