HomeNewsCrimeAssaultതവനൂരിൽ ഇളയ സഹോദരന്റെ കുത്തേറ്റു മൂത്ത സഹോദരന് ഗുരുതര പരിക്ക്

തവനൂരിൽ ഇളയ സഹോദരന്റെ കുത്തേറ്റു മൂത്ത സഹോദരന് ഗുരുതര പരിക്ക്

Crime-scene-kerala-police

തവനൂരിൽ ഇളയ സഹോദരന്റെ കുത്തേറ്റു മൂത്ത സഹോദരന് ഗുരുതര പരിക്ക്

തവനൂർ: മദിശേരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും കത്തിക്കുത്തും ഒരാൾക്ക് ഗുരുതര പരിക്കിൽ കലാശിച്ചു. മാവണ്ടിയൂർ സ്വദേശികളായ സഹോദരങ്ങളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ മൂത്ത സഹോദരൻ തേറ്റപ്പറമ്പിൽ സാലിഹ് (46) ന് കുത്തേറ്റു.

കുറച്ചുകാലമായി സഹോദരങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്വത്തവകാശ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ സാലിഹ് ഇളയ സഹോദരൻ തെറ്റ പറമ്പിൽ ബഷീർ (40) ജോലി ചെയ്യുന്ന സ്ഥലത്തെത്തി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സാലിഹിനെ ആദ്യം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കൽ അൽമാസ് ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ സ്വാലിഹ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

സംഭവത്തിൽ നിസാര പരിക്കേറ്റ ബഷീർ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വളാഞ്ചേരി പൊലീസ് ബഷീറിനെ അറസ്റ്റ് ചെയ്ത് കുറ്റിപ്പുറം പൊലീസിന് കൈമാറി . സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!