ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ

ആതവനാട്: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിരൂർ സ്വദേശിയായ 35 വയസ്സുള്ള മുല്ല കണ്ടത്തിൽ ശംസുദ്ദീനാണ് അപകടത്തിൽ പരിക്കേറ്റത്. സുഹൃത്തുക്കളായ നാല് പേരുമായി ശംസുദ്ദീൻ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി എത്തിയിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ നീന്തുന്നതിനിടെ ശംസുദ്ദീൻ മുങ്ങി താഴേക്ക് പോയതായാണ് ദൃശ്യസാക്ഷികൾ പറയുന്നത്. ഇയാൾക്ക് നീന്തൽ പരിചയം ഇല്ലായിരുന്നിരിക്കാമെന്നാണ് സംശയം ഉയരുന്നത്.
അര മണിക്കൂർ നേരത്തോളം ഇയാൾ വെള്ളത്തിൽ കിടന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ശംസുദ്ദീനിനെ രക്ഷപ്പെടുത്തി. തുടർന്ന് ഉടൻ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശംസുദ്ദീന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ചികിത്സകൾ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. അപകടകരമായ വെള്ളച്ചാട്ട പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
