അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വളാഞ്ചേരി: അശരണരായ സ്ത്രീകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതി 2026- 27 വർഷത്തേക്കുള്ള അപേക്ഷ വനിത ശിശുവികസന വകുപ്പ് ഓൺലൈനായി ക്ഷണിച്ചു.
ഇവരെ സംരക്ഷിക്കുന്ന വ്യക്തിക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ളതും ബ്ലോക്ക് തലത്തിലും മുൻസിപ്പാലിറ്റി തലത്തിലും പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസർമാരുടെ കാര്യാലയങ്ങളിൽ ബന്ധപ്പെടണം.ഫോൺ: 0477-2960147
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
