ഓപ്പറേഷന് തൂഫാന്; കഞ്ചാവുമായി രണ്ട് പേര് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

കുറ്റിപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തി വന്നിരുന്ന രണ്ടുപേരെ കുറ്റിപ്പുറം പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മറവഞ്ചേരി പാലക്കപറമ്പില്‍ പി.പി.ശരവണന് (35), കാലടി ചാലപ്പുറം അമ്മായത്ത് എ.പി ശ്രീനിവാസന് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വില്പന നടത്തുന്നതിനുള്ള സാമഗ്രികളും പെപ്പര്‍ സ്പ്രെ, മടക്കി സൂക്ഷിക്കാവുന്ന കത്തി എന്നിവയും പിടികൂടി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ച രണ്ട് വിദ്യാർത്ഥികളെ ഡാന്‍സാഫ് ടീം നേരത്തെ പിടികൂടിയിരുന്നു.
ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം അറസ്റ്റിലാവുന്നത്. ഇവരിൽനിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വില്പന നടത്തുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
മറവഞ്ചേരി അങ്ങാടിയിൽ നിന്നും ഗവ. കോളേജ് വരേയുള്ള റോഡില്‍ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങൾ പ്രവര്‍ത്തിക്കുന്നത്. ലഹരി സംഘങ്ങൾ കാരണം നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
