HomeNewsAccidentsമഞ്ചേരി പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് മരണം

മഞ്ചേരി പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് മരണം

Mankada-view-point-lightning-2026

മഞ്ചേരി പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് മരണം

മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പന്തല്ലൂർ മലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് യുവാക്കൾ മരണപ്പെട്ടു. മല കയറുന്നതിനിടെ വൈകുന്നേരം 5:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.

പന്തല്ലൂർ മലയിലെ വ്യൂപോയിന്റ് കാണാനായി എത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്‌ക്കിടെ ഇവർ ഇടിമിന്നലിൽ അകപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയുടെ ഉൾപ്രദേശത്തുവെച്ചാണ് അപകടം സംഭവിച്ചത് എന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. മിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് ആദ്യഘട്ടത്തിൽ വിവരമില്ലായിരുന്നുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിലാണ് കണ്ടെത്താനായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!