HomeNewsAccidentsമിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു

മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു

Afsal-lightning-mini-ootty

മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു

മലപ്പുറം: മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനി ടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിതാവ്: അസീസ്, മാതാവ്: വഹീദ, ഭാര്യ: മുർഷിദ, മൂന്ന് വയസുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!