പുത്തനത്താണിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; 5 പേർക്ക് പരിക്ക്

പുത്തനത്താണി: പുത്തനത്താണിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് 5 പേർക്ക് പരിക്ക്. വളാഞ്ചേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഠനത്തിൻ്റെ ഭാഗമായി പ്രൊജക്ട് വർക്കിന് പോവുകയായിരുന്ന അത്തിപ്പറ്റ മജ്ലിസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാർ പുത്തനത്താണി ചുങ്കത്ത് വെച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന 5 വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
