വളാഞ്ചേരിയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത പിതാവും സുഹൃത്തും അറസ്റ്റിൽ

വളാഞ്ചേരി: വളാഞ്ചേരി പതിമൂന്നുകാരിയായ മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പിതാവിനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതായി പരാതിയുള്ളത്. പിതാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് മകളെ പീഡിപ്പിക്കാന്‍ സുഹൃത്തിന് ഒത്താശ ചെയ്യുകയുമായിരുന്നു. ഒരാഴ്ച മുന്‍പാണ് പീഡനം നടന്നതെന്നാണ് വിവരം. ക്രൂരബലാല്‍സംഗത്തെ തുടര്‍ന്ന് മാനസിക പിരിമുറക്കവും വിഷാദവും അനുഭവപ്പെട്ട പെണ്‍കുട്ടിയെ സ്‌കൂളില്‍ അധ്യാപിക കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടി അധ്യാപികയോട് പീഡന വിവരം പറഞ്ഞതോടെ അധ്യാപിക പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് രഹസ്യമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെയും സുഹൃത്തിനെയും ബലാല്‍സംഗക്കുറ്റവും പോക്‌സോ കേസും ചുമത്തി അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
