വളാഞ്ചേരി പ്രതിഭ കൊളേജ് പ്രിൻസിപ്പാൾ പൊന്നാത്ത് ചന്ദ്രൻ അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ അധ്യാപകനും പൗരപ്രമുഖനും ആയിരുന്ന പൊന്നാത്ത് ചന്ദ്രൻ അന്തരിച്ചു. സമാന്തര വിദ്യാഭ്യാസ രംഗത്ത് ആദ്യകാലങ്ങളിൽ വളാഞ്ചേരിയിലെ മുൻ നിര സ്ഥാപനമായിരുന്ന പ്രതിഭ കോളേജ് പ്രിൻസിപ്പാൾ എന്ന നിലയിൽ പ്രദേശത്ത് വളരെയധികം ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായിരുന്നു.ഈരാട നെല്ലേകാട് കുടുംബക്ഷേത്രം പ്രസിഡൻ്റ്, വളാഞ്ചേരി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here