HomeNewsAgricultureകർഷക സമരത്തിന് ഐക്യദാർഢ്യം: എടയൂരിൽ കൊയ്ത്തുത്സവവും നാട്ടു വിഭവങ്ങളുടെ വിപണനവും നടത്തി

കർഷക സമരത്തിന് ഐക്യദാർഢ്യം: എടയൂരിൽ കൊയ്ത്തുത്സവവും നാട്ടു വിഭവങ്ങളുടെ വിപണനവും നടത്തി

farmers-cpim-edayur

കർഷക സമരത്തിന് ഐക്യദാർഢ്യം: എടയൂരിൽ കൊയ്ത്തുത്സവവും നാട്ടു വിഭവങ്ങളുടെ വിപണനവും നടത്തി

എടയൂർ: ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സിപിഐ (എം) ചീനിച്ചോട് ബ്രാഞ്ചും, കർഷക കൂട്ടായ്മയും സംയുക്തമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പുത്സവം സി.ഐ.ടി.യു ജനറൽ സെക്രട്ടറി വി. പി സക്കറിയ ഉദ്ഘാടനം ചെയ്തു. എം സക്കീർ അധ്യക്ഷത വഹിച്ചു. നാട്ടു വിഭവങ്ങളുടെ വിപണനോദ്‌ഘാടനം സിപിഐ (എം) ഏരിയ കമ്മറ്റി അംഗവും, 3 ആം വാർഡ് മെമ്പറുമായ കെ. കെ രാജീവ്‌ മാസ്റ്ററും നിർവ്വഹിച്ചു.
farmers-cpim-edayur
വാർഡ് മെമ്പമാരായ സി.ടി ദീപ, കെ.പി വിശ്വനാഥൻ, സിപിഐ (എം) വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റംല ടീച്ചർ, സിപിഐ (എം) എടയൂർ ലോക്കൽ കമ്മറ്റി അംഗം പി.എം മോഹനൻ മാസ്റ്റർ എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീർ ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ സെക്രട്ടറി ഷാജി പൂക്കാട്ടിരി എന്നിവർ പങ്കെടുത്തു. കെ നാരായണൻ സ്വാഗതവും, എം അഖിൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!