HomeNewsCrimeRapeസ്കൂൾ പഠനകാലത്ത് പീഡിപ്പിച്ചെന്ന പരാതി: പൈങ്കണ്ണൂർ സ്വദേശി പോക്സോ കേസിൽ പിടിയിൽ

സ്കൂൾ പഠനകാലത്ത് പീഡിപ്പിച്ചെന്ന പരാതി: പൈങ്കണ്ണൂർ സ്വദേശി പോക്സോ കേസിൽ പിടിയിൽ

pocso-painkannur

സ്കൂൾ പഠനകാലത്ത് പീഡിപ്പിച്ചെന്ന പരാതി: പൈങ്കണ്ണൂർ സ്വദേശി പോക്സോ കേസിൽ പിടിയിൽ

കുറ്റിപ്പുറം: സ്കൂൾപഠനകാലത്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൈങ്കണ്ണൂർ വാൽപ്പറമ്പിൽ ഫസലുദ്ദീനെ(22)യാണ് കുറ്റിപ്പുറം എസ്.ഐ. ഇ.എ. അരവിന്ദൻ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
pocso-painkannur
പത്താംക്ലാസിലും പ്ലസ്ടുവിലും പഠിക്കുമ്പോൾ യുവാവ് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി വിവാഹിതയായശേഷം യുവാവ് ശല്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കാണിച്ച് യുവതിയുടെ ഭർത്താവിന് യുവാവ് ഇരുവരുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തെന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: Painkannur man arrested in a case registered under pocso act.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!