HomeNewsCrimeകെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു

കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു

കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥികളായ അദിനാന്‍ (20), ഷറഫുദ്ദീന്‍ (21), ബി.എ. ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സാദിഖ് (19) എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.

മര്‍ദനത്തെത്തുടര്‍ന്ന് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥി ആഷികി(18)ന്റെ പിതാവ് പുത്തനത്താണി മുരിക്കിന്‍കാട്ടില്‍ സൈനുദ്ദീന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. അതിനിടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അതിന്റെ ആദ്യഘട്ടമായാണ് പുറത്താക്കലെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ടീഷര്‍ട്ട് ധരിച്ച് കോളേജില്‍ വന്നതിന്റെ പേരിലാണ് ആഷിക്കിന് മര്‍ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ പ്രതികളെല്ലാം ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ എന്‍.സി. മോഹനന്‍ പറഞ്ഞു.

Summary: Three final year students of MES KVM College has been suspended for brutally ragging a freshman accused that the victim came to college wearing Tshirts and jeans.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!