HomeNewsArtsകാടാമ്പുഴ തൃക്കാർത്തിക മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

kadampuzha-temple

കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

മാറാക്കര: കാടാമ്പുഴ ക്ഷേത്രത്തിൽ നവംബർ മാസത്തിൽ നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കലാസമിതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ അപേക്ഷകന്റെ ഫോൺ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ വഴിയോ സമർപ്പിക്കാം.

വിലാസം:
എക്സിക്യൂട്ടീവ് ഓഫീസർ,
ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം,
കാടാമ്പുഴ പി.ഒ.,
മലപ്പുറം ജില്ല, കേരളം – 676553.

ഇ-മെയിൽ: kadampuzhatemple@gmail.com
ഫോൺ: 0494 2615790

തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളും കലാസമിതികളും സമയപരിധിക്കകം അപേക്ഷ സമർപ്പിക്കണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!