HomeNewsEducationഭാഷകൾ പഠിപ്പിക്കുന്നത് പരസ്പരം ഒന്നിക്കാൻ; മന്ത്രി ജലീൽ

ഭാഷകൾ പഠിപ്പിക്കുന്നത് പരസ്പരം ഒന്നിക്കാൻ; മന്ത്രി ജലീൽ

k-t-jaleel

ഭാഷകൾ പഠിപ്പിക്കുന്നത് പരസ്പരം ഒന്നിക്കാൻ; മന്ത്രി ജലീൽ

വളാഞ്ചേരി ∙ ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ പ്രതീകമാണെന്ന് മന്ത്രി കെ.ടി.ജലീൽ.

ഭാഷാപഠനം കുട്ടികളുടെ മാനസിക വളർച്ചയ്ക്കു ശക്തിപകരുമെന്നും ഭാഷകൾ പരസ്പരം കലഹിക്കാനല്ല ഒന്നിപ്പിക്കാനാണു പഠിപ്പിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ അല്ലാമ ഇക്ബാൽ ടാലന്റ് മീറ്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉർദു ഒന്നാംഭാഷയായി എടുത്ത് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കു നൽകുന്ന കാഷ് അവാർഡ് മന്ത്രി വിതരണം ചെയ്തു.

വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ അംഗം പി.പി.അബ്ദുൽഹമീദ്, വളാഞ്ചേരി എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.മുഹമ്മദലി, ഡോ. ഹുസൈൻ രണ്ടത്താണി, പി.എ.ഗോപാലകൃഷ്ണൻ, എ.മുഹമ്മദ്, വി.കെ.അജിത്കുമാർ, എം.അഹമ്മദ്, എം.ഹുസൈൻ, പി.എം.ആഷിഷ്, ഷംസുദ്ദീൻ തിരൂർക്കാട്, പി.കെ.സി.മുഹമ്മദ്, കുറ്റിപ്പുറം എഇഒ പി.കെ.ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!