HomeNewsEducationActivityപൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

എടയൂർ: സഫ ആർട്സ് ആൻ്റ് സയൻസ് കോളജിലെ ബയോ-ഡൈവേഴ്‌സിറ്റി, നാച്ചുറല്‍ ക്ലബുകളുടെ കീഴില്‍ വേസ്റ്റ് സെഗ്രിഗേഷന്‍ ആന്റ് റിസോഴ്‌സിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തി. വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതോടൊപ്പം ശാസ്ത്രീയമായ മാലിന്യസംസ്‌കരണ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ ഇ-ത്രി മാനേജിംഗ് ഡയറക്ടര്‍ അമീറുദ്ധീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
safa-waste-management-workshop
മിൽമ ഉൾപ്പടെയുള്ള പാൽ കവറുകളിലേതുപോലെ പൂര്‍ണമായും എല്‍.ഡി പ്ലാസ്റ്റിക് ഉപയോഗത്തിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മിഷന്‍ ഇ-ത്രീ ഡയറക്ടര്‍ സച്ചിദാനന്ദന്‍ ക്ലാസെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളെ വേര്‍തിരിച്ചെടുത്ത് പുനരുപയോഗിക്കുന്നത് സംബന്ധിച്ചും ശില്‍പശാലയിൽ ക്ലാസുകൾ നടത്തി. കാമ്പസിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി പ്രത്യേകം വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
safa-waste-management-workshop
സഫ കോളജ് പ്രിന്‍സിപ്പാൾ പി. അബ്ദൂല്‍ ഗഫൂര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാൾ പി.കെ അബ്ദുല്‍ ഷുക്കൂര്‍, മിഷന്‍ ഇ-ത്രി ഡയറക്ടര്‍ സുരേഷ്, ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ഡോ. നിധിന്‍, അധ്യാപിക ഫായിദ ഫര്‍ഹത്ത്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഹൈറുന്നീസ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!