HomeNewsProtestമരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു.

മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു.

gail-pipeline

മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു.

മാറാക്കര: മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും നാട്ടുകാരും ജനാപ്രതിനിധികളും ജനകീയ സമര സമിതി അംഗങ്ങളും ചേർന്ന് തടഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിൽ നിർമ്മാണത്തിനെത്തിയ ഉദ്യോഗസ്ഥർ പ്രവൃത്തികൾ നിർത്തിവച്ച് മടങ്ങി. രാവിലെ വൻ പോലീസ് സന്നാഹങ്ങളോടെയാണ് ഗയിൽ ഉദ്യോഗസ്ഥർ മാറാക്കര പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മരവട്ടം ഗ്രേസ്‌വാലി കോളേജിന് സമീപമുള്ള പറമ്പിൽ പ്രവൃത്തി ആരംഭിച്ചത്. gail-pipelineഉടനെ നാട്ടുകാരും സമര സമിതിയും ചേർന്ന് ഗയിൽ ഉദ്യോഗസ്ഥരെയും പ്രവൃത്തിയേയും തടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥരുമായി നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ പെരിന്തൽമണ്ണ സബ് കളക്ടർ അനീഷുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാത്രം തുടർ നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന ഉറപ്പിൽ സമരക്കാരും ഉദ്യോഗസ്ഥരും പിരിഞ്ഞു പോയി.

ദിവസങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ഗ്രേഡ് വർക്ക് നടത്തിയിരുന്നു. അന്നേ ദിവസം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തി നിർത്തി വയ്കുകയായിരുന്നു. കോട്ടയ്ക്കൽ എ‌എസ്‌ഐ ജിത്തുകുമാർ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസിനെ കൂടാതെ മലപ്പുറം എം‌എസ്‌പി ക്കു കീഴിലെ സ്റ്റ്രൈക്കർ ഫോഴ്സ് എന്നിവരോട് കൂടിയാണ് ഗെയിൽ പ്രോജക്ട് ചാർജ്ജുള്ള ചീഫ് മാനേജർ പ്രിൻസ് ലോറൻസും സംഘവും നിർമ്മാണ പ്രവൃത്തികൾ നടത്താനെത്തിയത്.

gail-pipelineജില്ലാ ഗെയിൽ വിരുദ്ധ സമര സമിതി ചെയർമാൻ പി‌എ സലാം, വൈസ് ഇക്ബാൽ കൊടക്കാട്, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ‌പി മൊയതീൻ‌കുട്ടി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി‌വി ആയിശു, പൊന്മള പഞ്ചായത്ത് മെമ്പർ മുനീറ കരീം, മാറാക്കര പഞ്ചായത്ത് മെമ്പർ കല്ലൻ ആമിന, എം ഹംസ മാസ്റ്റർ, മുഹമ്മദലി ചൂനൂർ, കെപി സൈതുട്ടി, കാ‍ലൊടി അബു ഹാജി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, എം അഹമ്മദ്, എം‌പി അബ്ബാസ് അടക്കം വിവിധ മത രാഷ്രീയ രംഗത്തുള്ളവർ സമരത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!