HomeNewsHealthഒരു ഫോൺ വിളി മാത്രം മതി രോഗികളുടെ മരുന്ന് വീടുകളിൽ എത്തും; വളാഞ്ചേരിയിലെ രോഗിക്ക് രക്തം എത്തിച്ചു നൽകി വൈറ്റ് ഗാർഡ്

ഒരു ഫോൺ വിളി മാത്രം മതി രോഗികളുടെ മരുന്ന് വീടുകളിൽ എത്തും; വളാഞ്ചേരിയിലെ രോഗിക്ക് രക്തം എത്തിച്ചു നൽകി വൈറ്റ് ഗാർഡ്

white-guard-valanchery-blood

ഒരു ഫോൺ വിളി മാത്രം മതി രോഗികളുടെ മരുന്ന് വീടുകളിൽ എത്തും; വളാഞ്ചേരിയിലെ രോഗിക്ക് രക്തം എത്തിച്ചു നൽകി വൈറ്റ് ഗാർഡ്

വളാഞ്ചേരി : കോവിഡ്-19 വൈറസ് ഭീതിയിൽ ജനങ്ങൾ നിസ്സഹായരായി കഴിയുന്ന സാഹചര്യത്തിൽ മുസ്ലിം യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ് മിഷൻ മെഡി ചെയിൻ വഴി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ രോഗിക്ക് പെരിന്തൽമണ്ണ താലൂക് ആശുപത്രിയിൽ നിന്നും രക്തം എത്തിചു നൽകി സേവന രംഗത്ത്‌ വൈറ്റ് ഗാർഡ് മാതൃകയായി . വാഹന സൗകര്യങ്ങളുടെ പരിമിതിമൂലം രോഗിയുടെ ബന്ധുക്കൾ രക്തം കൊണ്ട് വരാൻ കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ ടി നിസാർ ബാബുവിനെ വിളിക്കുകയും ഉടനെത്തന്നെ ആശുപത്രിയിൽ നിന്നും ആവശ്യമായ നടപടികൾ പൂർത്തീകരിച്ചു വൈറ്റ് ഗാർഡ് മുഖാന്തിരം രക്തം എത്തിക്കുകയും ചെയ്തു.
Ads
ഇതിനു പുറമെ വാഹന സൗകര്യങ്ങളും കൊറിയർ സംവിധാനങ്ങളും ഇല്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്ന കിഡ്നി , കാൻസർ , ഹൃദയ രോഗികൾക്കാണ് ദൂരദിക്കുകളിൽ നിന്ന് പോലും മരുന്നെത്തിക്കുന്നത്തിനും വൈറ്റ് ഗാർഡ് സേവനപാതയിലാണ്. എറണാകുളം, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജില്ലയുടെ പ്രധാന പട്ടണങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും മണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങള ലേക്കും ഇതിനകം വൈറ്റ്ഗാർഡ് വളണ്ടിയർമാർ മരുന്നെത്തിചു നൽകിയിട്ടുണ്ട്. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ പ്രാദേശികമായി അവശ്യ മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ക്യാപ്റ്റന്മാർ അടങ്ങിയ വാട്സ്ആപ് ഗ്രുപ്പുകളും, തൊട്ടടുത്ത വാട്സ്ആപ് ഗ്രുപ്പുകളും വഴിയാണ് മെഡി ചെയിൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.
white-guard-valanchery-blood
രോഗികൾക്ക് അവരുടെ വീടുകളിൽ മരുന്നെത്തിക്കുന്ന ഈ സേവനം തികച്ചും സൗജന്യമാണ് . കോട്ടക്കൽ മണ്ഡലത്തിൽ മെഡി ചെയിൻ മിഷൻ നിയന്ത്രിക്കുന്നത് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം , മുനിസിപ്പൽ , പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് കോട്ടക്കൽ മണ്ഡലം ക്യാപ്റ്റൻ കെ ടി നിസാർ ബാബുവും , കോ -ഓർഡിനേറ്റർ സി പി നിസാർ കുറ്റിപ്പുറവും ആണ് . ഇതിനു പുറമെ വിവിധ പഞ്ചായത്ത് ക്യാപ്റ്റന്മാരായ കെ സൈനുദ്ധീൻ ഇരിമ്പിളിയം , കെ നിസാർ എടയൂർ , ശാഹുൽ കോട്ടക്കൽ ,നജീബ് മാറാക്കര ,നൗഫൽ പൊന്മള , എം കരീം പഞ്ചായത്ത് കോ ഓർഡിനേറ്റർ മാരായ ജാഫർ , മുജീബ് വാലസി, ഷമീർ കുറ്റിപുറം , മുജീബ് മാസ്റ്റർ , സിദ്ധീഖ് , സി എം റിയാസ് , അംജദ് ഇരിമ്പിളിയം, മണ്ണത് കരീം , എ ഷിബിലി , പി ടി റഫീഖ് , കെ പി റഷീദ് , മുഹമ്മദ് അലി , ജുനൈദ് , നൂറുദ്ധീൻ , മുഹ്‌സിൻ , മെഹ്‌റൂഫ് എന്നിവരാണ് നേതൃത്വം നൽകുന്നത് .രോഗികൾക്ക് ആവശ്യമായ മരുന്ന് എത്തിക്കാൻ വിളിക്കേണ്ട നമ്പർ 9995882699, 9995900920 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!