HomeNewsDisasterFloodഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും

ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും

bharathapuzha-level

ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും

കുറ്റിപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാടും മലപ്പുറത്തും പെയ്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപവാസികൾ ആശങ്കയിൽ. പുഴയിൽ നീരൊഴുക്ക് കൂടിയതോടെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടർ തുറന്നിരുന്നു. ഇതോടെ കുറ്റിപ്പുറം, ചമ്രവട്ടം, നരിപ്പറമ്പ്, ഈശ്വരമംഗലം എന്നീ ഭാഗങ്ങളിലുള്ളവർ ഭീതിയിലാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കുറ്റിപ്പുറം, തവനൂർ, കാലടി, പുറത്തൂർ, തൃപ്രങ്ങോട്, തിരുന്നാവായ പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.

ഈശ്വരമംഗലം കർമ്മ റോഡ് ഭാഗങ്ങളിൽ റോഡിനടിയിൽ സ്ഥാപിച്ച വലിയ പൈപ്പുകളിലൂടെ വെള്ളം പുഴയിൽ നിന്നും കരയിലേക്ക് കയറുന്നതിനാൽ താൽക്കാലികമായി മണൽ ചാക്ക് നിറച്ചു പൈപ്പുകൾ അടക്കാൻ കഴിഞ്ഞ ആഴ്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നതിന് മുൻപ് പുഴയിൽ ജലനിരപ്പ് ഉയർന്നത് പുഴയോരത്തുള്ളവരെ ഭീതിയിലാക്കിയിട്ടുണ്ട്.
bharathapuzha-level
പലപ്പോഴും പ്രളയത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒരുപാട് ദിവസം കഴിഞ്ഞാണ് വലിയുന്നത്. ഇതുമൂലം പലവീടുകളിലും വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും ഇഴജന്തുക്കൾ കയറുന്നുണ്ട്. തുടർച്ചയായി രണ്ട് വർഷവും വെള്ളപൊക്കം ഉണ്ടായതിനാൽ ഇതിന് ശാശ്വത പരിഹാരം കാണുക മാത്രമാണ് പോംവഴി. ഇതിനുള്ള ചർച്ചകളും നടപടികളും പലപ്പോഴും മഴക്കാലം വന്നെത്തുമ്പോൾ മാത്രമേ നടക്കുന്നൊള്ളൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!