HomeNewsPublic Issueവളാഞ്ചേരിയിൽ മാലിന്യം നീക്കാൻ വാങ്ങിയ ലോറി തുരുമ്പെടുത്തു

വളാഞ്ചേരിയിൽ മാലിന്യം നീക്കാൻ വാങ്ങിയ ലോറി തുരുമ്പെടുത്തു

rusted-truck

വളാഞ്ചേരിയിൽ മാലിന്യം നീക്കാൻ വാങ്ങിയ ലോറി തുരുമ്പെടുത്തു

വളാഞ്ചേരി: നഗരത്തിലെ മാലിന്യം നീക്കാൻ വർഷങ്ങൾക്കു മുൻപ് വാങ്ങിയ ലോറി ഉപയോഗിക്കാനാവാതെ തുരുമ്പെടുക്കുന്നു. നഗരസഭ ആസ്ഥാന മന്ദിരത്തിന് എതിർഭാഗത്ത് സർവീസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തിനോടു ചേർന്നാണ് കഴിഞ്ഞ നാലുവർഷമായി ലോറി കിടക്കുന്നത്. പഞ്ചായത്ത് ഭരണകാലത്ത് വാങ്ങിയതാണ് ലോറി.

അന്ന് നഗരമാലിന്യം മുഴുവൻ കോരിമാറ്റാൻ ലോറി ഉപയോഗിക്കുമായിരുന്നു. നഗരസഭ നിലവിൽ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും ലോറി നന്നാക്കാനോ ഉപയോഗപ്രദമാക്കാനോ ശ്രമിച്ചില്ല എന്നാണ് പരാതി. മഴക്കാലമായാൽ ലോറിയിൽ വെള്ളം നിറയും. പിന്നെ പ്രദേശത്തു മുഴുവൻ കൊതുകുശല്യമാണ്. ലോറിക്കു ചുറ്റും പുൽക്കാടുകൾ നിറഞ്ഞതുമൂലം ഇഴജന്തുക്കളുടെ ശല്യം വേറെയും. നന്നാക്കാനാവില്ലെങ്കിൽ ലോറി ഇവിടെനിന്നു മാറ്റാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!