HomeNewsTraffic46ഓളം കാമറകൾ മിഴിയടച്ചു; ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നു

46ഓളം കാമറകൾ മിഴിയടച്ചു; ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നു

cctv-athirumada

46ഓളം കാമറകൾ മിഴിയടച്ചു; ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നു

കുറ്റിപ്പുറം: ദേശീയപാതകളിലെ നിയമലംഘനം തടയാൻ സ്ഥാപിച്ച 46ഓളം കാമറകൾ പ്രവർത്തനരഹിതം. ജില്ലയിൽ പൂക്കിപ്പറമ്പ്, വെന്നിയൂർ, കൊളപ്പുറം എന്നിവിടങ്ങളിലെ കാമറകൾ റോഡ് വികസനത്തിനായി അഴിച്ചുവെച്ചിട്ട് മാസങ്ങളായി. വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ച കാമറകളിൽ 90 ശതമാനവും പ്രവർത്തനരഹിതമാണ്. ദേശീയപാതകളിലെ മിനിമം വേഗത വർധിപ്പിച്ചതോടെയാണ് കാമറകൾ നോക്കുകുത്തിയായത്. കാമറകൾ പ്രവർത്തിക്കാത്തതിനാൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കമുള്ളവ ചീറിപ്പായുകയാണ്. വേഗത തടയാൻ നിരത്തിലിറക്കിയ റഡാർ കാമറകളുള്ള മൊബൈൽ യൂനിറ്റുകളും ഇപ്പോൾ രംഗത്തില്ല. മോട്ടോർ വാഹനവകുപ്പും പൊലീസുമാണ് വിവിധയിടങ്ങളിൽ സ്ഥിരം കാമറകൾ സ്ഥാപിച്ചത്. ഋഷിരാജ് സിങ് ട്രാൻസ്പോർട്ട് കമീഷണറായിരിക്കുമ്പോഴാണ് നിരത്തുകളിൽ കാമറകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവർത്തിക്കാതിരിക്കുന്ന 46 കാമറകൾ മാറ്റിസ്ഥാപിക്കാൻ നടപടികളായതായി എൻഫോഴ്സ്മ​െൻറ് ആർ.ടി.ഒ കെ.എം ഷാജി പറഞ്ഞു. ജില്ലയിൽ ഉൗരിവെച്ച മൂന്ന് കാമറകളും ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ-മണ്ണുത്തി പാതയിൽ പുതിയ 37 കാമറകൾ അടുത്ത മാസത്തോടെ പ്രവർത്തിച്ച് തുടങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!