HomeNewsAccidentsദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വലിയ തോതിൽ വാതക ചോർച്ചയെന്ന് റിപ്പോർട്ട്: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അറിയിപ്പ്

ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വലിയ തോതിൽ വാതക ചോർച്ചയെന്ന് റിപ്പോർട്ട്: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അറിയിപ്പ്

vattappara-accident

ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വലിയ തോതിൽ വാതക ചോർച്ചയെന്ന് റിപ്പോർട്ട്: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അറിയിപ്പ്

കാവും‌പുറം: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് കയറ്റി വന്ന ബുള്ളറ്റ് ടാങ്കർ മറിഞ്ഞു. മഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഗ്യാസ് കയറ്റി വന്ന ടാങ്കറാണ് മറിഞ്ഞത്. തിരൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ പുറപ്പെട്ടിട്ടുണ്ട്. വൻ തോതിൽ ഗ്യാസ് ചോരുന്നുണ്ടെന്നാണ് പ്രാധമിക വിവരം.

അപകടത്തെ തുടർന്ന് പോലീസ് വട്ടപ്പാറക്ക് രണ്ട് കിലോമീറ്റർ മുൻപ് തന്നെ ഇതുവഴി ഗതാഗതം നിരോധിച്ചു, വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. ആളുകളോട് പിരിഞ്ഞ് പോകാനും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് അറിയിക്കുന്നുണ്ട്,

ടാങ്കർ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!