HomeNewsProtestകർഷക നിയമത്തിനെതിരെ വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

കർഷക നിയമത്തിനെതിരെ വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

jai-kisan-valanchery

കർഷക നിയമത്തിനെതിരെ വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ ജയ് കിസാൻ എന്ന പേരിൽ കേന്ദ്ര സർക്കാറിൻ്റെ കർക വിരുദ്ധ നയത്തിനെതിരെ വളാഞ്ചേരി ബസ് സ്റ്റാൻ്റിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹുജന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ആർടിസ്റ്റുകളായ സി.പി.മോഹനൻ, സുരേഷ് മേച്ചേരി എന്നിവർ ചേർന്ന് പ്രതിഷേധചിത്രം വരച്ചു.

യുവപരിസ്ഥിതി പ്രവർത്തക നൈന ഫെബിൻ ആമുഖ പ്രഭാഷണം നടത്തി. കർഷക നിയമത്തിൻ്റെ പ്രധാന വിഷയങ്ങളക്കുറിച്ച് സാമൂഹിക പ്രവർത്തകൻ സജി ജേക്കബ് വിശദീകരണം നടത്തി.കാർഷിക നിയമത്തിനെതിരെ വളാഞ്ചേരിയിലെ കലാകാരന്മാരുടെ തെരുവുനാടകവും അവതരിപ്പിച്ചു. ഉണ്ണികൃഷണൻ മാസ്റ്റർ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
naina-febin-jai-kisan-valanchery
സി.പി.വിജയൻ, അരുൺ അയനം, അനീഷ് വി.പി എന്നിവർ സംസാരിച്ചു. വളാഞ്ചേരി നാടക സംഘം, അകം പെർഫോമൻസ്, ജ്വാല ഗ്രന്ഥശാല, നാടക് വളാഞ്ചേരി മേഖല, പുരോഗമന കലാസാഹിത്യസംഘം, യുവ കലാ സാഹിതി, എബണി, കരക്കാട് കർഷക സംഘം, ഗ്രാമണി, ചെമ്പരത്തി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!