HomeNewsInitiativesനന്മ നിറഞ്ഞ അധ്യാപികയ്ക്ക് ശിഷ്യരുടെ പാരിതോഷികം: വത്സ ടീച്ചർക്ക് ഒടുവിൽ അഭയം

നന്മ നിറഞ്ഞ അധ്യാപികയ്ക്ക് ശിഷ്യരുടെ പാരിതോഷികം: വത്സ ടീച്ചർക്ക് ഒടുവിൽ അഭയം

valsa-teacher

നന്മ നിറഞ്ഞ അധ്യാപികയ്ക്ക് ശിഷ്യരുടെ പാരിതോഷികം: വത്സ ടീച്ചർക്ക് ഒടുവിൽ അഭയം

മലപ്പുറം ∙ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പ്രായമായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തിയെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥ എം.ആർ.വിദ്യ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.

മണിക്കൂറുകൾക്കകം, അത് തങ്ങളുടെ പൂർവാധ്യാപിക വത്സല ആണെന്ന് മലപ്പുറത്തുകാർ തിരിച്ചറിഞ്ഞു. ഒടുവിൽ വിദ്യതന്നെ വത്സലയെ കണ്ടെത്തി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

അധ്യാപികയെ കാണാൻ പഴയ വിദ്യാർഥികൾ ഒറ്റയ്ക്കും കൂട്ടായും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞായർ രാവിലെയാണ് മുഷിഞ്ഞവസ്ത്രം ധരിച്ച്, വിശന്നുവലഞ്ഞ സ്ത്രീയെ വിദ്യ കാണുന്നത്. ഭക്ഷണം വാങ്ങിച്ചുകൊടുത്ത്, കഥ ചോദിച്ചപ്പോഴാണ് മുൻപ് മലപ്പുറം ഇസ്‌ലാഹിയ സ്കൂളിൽ ഗണിതാധ്യപികയായിരുന്നെന്ന വിവരം അറിയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മൈമൂനയ്ക്ക് അത് പഴയ സഹപ്രവർത്തകയാണെന്നു സംശയം.

സഹപ്രവർത്തക നീന ശബരീഷ്, മൈമൂനയുടെ സംശയം തീർത്തു. വിദ്യയുടെ പോസ്റ്റിനു മറുപടി നൽകി, ‘ഇത് വത്സല ടീച്ചറാണ്. ഇസ്‌ലാഹിയ സ്കൂളിലെ പഴയ സഹപ്രവർത്തക. കുട്ടികളേ, നിങ്ങളുടെ ടീച്ചറാണിത്.’ വിദ്യ ഇന്നലെ രാവിലെ വത്സലയെത്തേടിയിറങ്ങി, തമ്പാനൂരിൽത്തന്നെ കണ്ടെത്തി. സബ് കലക്ടർ ദിവ്യ എസ് അയ്യരുമായി ബന്ധപ്പെട്ട് തമ്പാനൂർ എസ്ഐ സമ്പത്ത് സഹായം ചെയ്തു.

തിരുവനന്തപുരം കല്ലടിമുഖത്തെ വൃദ്ധമന്ദിരത്തിലെത്തിച്ചു. തിരുവനന്തപുരം ജില്ലയിലാണ് വത്സലയുടെ വീട്. ഏറെപ്പേർ അഭിനന്ദനമറിയിച്ചപ്പോൾ വിദ്യ ഫെയ്സ്ബുക്കിൽ കുറിച്ചു, ‘സത്യമായും ഇതിന് അവകാശി ഞാനല്ല. നന്മ നിറഞ്ഞ അധ്യാപികയ്ക്ക് അവരുടെ ശിഷ്യഗണം നൽകുന്ന പാരിതോഷികം’

Content Highlights:  valsa teacher islahiya public school malappuram neena sabarish msp

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!