HomeNewsInitiativesCommunity Serviceഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി വളാഞ്ചേരി നഗസഭ

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി വളാഞ്ചേരി നഗസഭ

gandhi-jayanthi-valanchery-cleaning

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി വളാഞ്ചേരി നഗസഭ

വളാഞ്ചേരി:എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും 2021 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കൗണ്സിലര്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളെയും നേതൃത്വത്തിൽ വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫിസ് മുതൽ ഓണിയിൽപാലം വരെ മാലിന്യമുക്ത മാക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വളാഞ്ചേരിയെ മാലിയമുക്തമാക്കുക എന്ന ലക്ഷ്യം പ്രവർത്തികമാക്കുന്നതിന് നഗരസഭയോടൊപ്പം പൊതുജനങ്ങളെയും ഈ ആശയത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ വളാഞ്ചേരി നഗരസഭാ വ്യത്യസ്ഥ പരിപാടികൾ നടത്തി വരികയാണ്. രാവിലെ 7 മണി മുതൽ നഗരസഭയിലെ കൗൺസിലർമാർ, വിവിധ സന്നദ്ധ പ്രവർത്തകരും, ക്ലബ്ബുകളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
gandhi-jayanthi-valanchery-cleaning
മാലിന്യ മുക്ത വളാഞ്ചേരി എന്ന വലിയ ആശയത്തെ മുൻ നിർത്തി കൊണ്ട് വളാഞ്ചേരി നഗരസഭ ഭരണസമിതി ഒട്ടേറെ വ്യത്യസ്തമായ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് .നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും നിസ്സീമമായ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജനകീയമായ എന്റെ നഗരം എന്റെ പൂന്തോട്ടം എന്ന പദ്ധതി നിങ്ങളെല്ലാവരും ഏറ്റെടുത്തത്. അത് കൊണ്ട് തന്നെ മാലിന്യത്തിനെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. എല്ലാവരും ഇത്തരം പ്രവർത്തനത്തിന്റെ കൂടെ നഗരസഭക്കൊപ്പം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അഭ്യർത്ഥിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിലായി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മുജീബ് വാലാസി, സി.എം റിയാസ്, മണി മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാർ, വിദ്യാർത്ഥി യുവജന സഘടനകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ക്ലബ്ബുകൾ, കൾച്ചറൽ ഫോറം, സാംസ്കാരിക സംഘടനകൾ എന്നിവർ നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!