HomeNewsHealthനിപ വൈറസ് – വളാഞ്ചേരിയിൽ അടിയന്തിര യോഗം ചേർന്നു

നിപ വൈറസ് – വളാഞ്ചേരിയിൽ അടിയന്തിര യോഗം ചേർന്നു

നിപ വൈറസ് – വളാഞ്ചേരിയിൽ അടിയന്തിര യോഗം ചേർന്നു

വളാഞ്ചേരി: നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ ജാഗ്രതാ പ്രവര്ത്ത്നങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ ആരോഗ്യ പ്രവര്ത്ത കരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. നിപ വൈറസ് സംബന്ധമായി ജനങ്ങള്ക്കിനടയിൽ അനാവശ്യ ഭീതി പരക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. രോഗം സംബന്ധമായ ശാസ്ത്രീയ വിവരങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ പ്രചരണം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഏറെ ഗൗരവത്തോടെ കാണേണ്ട ഡെങ്കി പനി സംബന്ധമായ നടപടികൾ തീവ്രമാക്കുവാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി മെയ് 27 ന് മുനിസിപ്പൽ തലത്തിൽ ഡ്രൈ ഡേ ആചരിക്കുവാൻ തീരുമാനിച്ചു.
മുനിസിപ്പൽ ചെയര്പേകഴ്‌സൺ എം. ഷാഹിന ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സെൽവ വിശദീകരണം നടത്തി. വൈസ് ചെയര്മാൽൻ കെ.വി. ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാ്ന്മാരായ സി. രാമകൃഷ്ണൻ, കെ. ഫാത്തിമക്കുട്ടി, സി. ഷഫീന കൗസിലര്മാനരായ ടി.പി. അബ്ദുള്‍ ഗഫൂർ, ഇ.പി. യഹിയ, മുജീബ് റഹ്മാൻ, സെക്രട്ടറി ടി.കെ. സുജിത്, ഡോ. ഒ.ടി. ശ്രുതി, ഡോ. ഹാരിഷ, ഹെൽത്ത് ഇന്‌്ഹിപെക്ടര്മാാരായ ബെന്നി മാത്യു, തോമസ് ജോസഫ് തുടങ്ങിയവർസംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!