HomeNewsElectionമീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം

മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം

fathima-nasiya

മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 55 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ഫാത്തിമ നസിയ 401 വോട്ടുകൾ നേടിയപ്പോൾ ഇടതുപിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അസ്മ പാറക്കൽ 346 വോട്ടുകൾ നേടി. മറ്റ് സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന മുൻ വൈസ് പ്രസിഡന്റ് മുനീറ 42 വോട്ടുകളും ശ്യാമള 5 വോട്ടുകളും നേടി.
udf
വളാഞ്ചേരി നഗരസഭയിലെ മുസ്‌ലിം ലീഗിന്റെ കുത്തകയായിരുന്ന മീമ്പാറ ഡിവിഷണിൽ ഭൂരിപക്ഷം കഴിഞ്ഞ തവണ ലഭിച്ച 164 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 55 ആയി കുറഞ്ഞത് യു.ഡി.എഫിന് ക്ഷീണം ചെയ്തു. ലീഗ് നേതൃത്വത്തോട് ഇടഞ്ഞു ചെയർപേഴ്സൺ ആയിരുന്ന എം ഷാഹിന ടീച്ചർ ചെയർപേഴ്സൺ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജി വെച്ചത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രതിപക്ഷ കക്ഷികൾ വികസന മുരടിപ്പ് ആരോപിക്കുന്നുണ്ടെങ്കിലും വികസനകാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അടക്കം വിവിധ അവാർഡുകളും അംഗീകാരങ്ങളും നേടിയത് മുൻനിർത്തി തിരഞ്ഞെടുപ്പിന് നേരിട്ടത് യു.ഡി.എഫിന് രക്ഷയായി.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന മുനീറയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!