HomeNewsPoliticsനിയന്ത്രണമാകാം, നാടിനെ ജയിലാക്കരുത് -യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

നിയന്ത്രണമാകാം, നാടിനെ ജയിലാക്കരുത് -യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

containment-zone-valanchery

നിയന്ത്രണമാകാം, നാടിനെ ജയിലാക്കരുത് -യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

വളാഞ്ചേരി : കോവിഡ് 19 നിയന്ത്രണങ്ങളുടെ പേരിൽ ഒരു നാടിനെ മുഴുവൻ അടച്ചുപൂട്ടി ജയിലുകളാക്കി മാറ്റുന്നതിനോടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനോടും യോജിക്കാനാവില്ലെന്ന് യു.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ നാലുഡിവിഷനുകളെ ഹോട്സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് നഗരസഭയിലെ മുഴുവൻ ഊടുവഴികളും ഇടറോഡുകളും പോലീസ് അടച്ചു. ഇതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ആസ്പത്രികളിലേക്കും മറ്റും പോകാൻപോലും കഴിയാത്ത സാഹചര്യമാണ്.
containment-zone-valanchery
ഇത്തരമൊരു അടച്ചുപൂട്ടലിന് നിർദേശം നൽകിയിതാരാണെന്ന് പോലീസ് വ്യക്തമാക്കണം. കോവിഡ് ബാധിതരില്ലാത്ത മേഖലകളിൽപോലും കെട്ടിയുണ്ടാക്കിയ തടസ്സങ്ങൾ എടുത്തുമാറ്റണമെന്ന് യു.ഡി.എഫ്. കമ്മിറ്റിക്കുവേണ്ടി ചെയർമാൻ പറശേരി അസൈനാറും കൺവീനർ സലാം വളാഞ്ചേരിയും സംയുക്ത പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!