HomeNewsCrimeAssaultമന്ത്രി കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

മന്ത്രി കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

attackers

മന്ത്രി കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

കൽപ്പകഞ്ചേരി: മന്ത്രി കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും വ്യാജപ്രചാരണം നടത്തുകയുംചെയ്ത കേസിൽ രണ്ടുപേരെകൂടി കൽപ്പകഞ്ചേരി എസ്.ഐ. എസ്.കെ. പ്രിയൻ അറസ്റ്റുചെയ്തു. കേസിലെ ഒന്നാംപ്രതി പെരുമണ്ണ കേലംകുളം മുഹമ്മദ് മുഹ്സിൻ (24), മൂന്നാംപ്രതിയും ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാളുമായ വെന്നിയൂർ കല്ലിങ്ങത്തൊടിക ഇല്യാസ് (40) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാംപ്രതി പെരുമണ്ണ കുറുങ്കാട്ട്പറമ്പിൽ അയ്യൂബി (37)നെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
attackers
ശനിയാഴ്ച വൈകുന്നേരം ചെട്ടിയാംകിണറിൽവച്ചാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേർ ബൈക്കിൽനിന്ന് വീണ് കിടക്കുന്നതുകണ്ട് അതുവഴി പോകുകയായിരുന്ന മന്ത്രി തന്റെ വാഹനം നിർത്തി അവർക്കരികിലേക്ക് ചെന്ന് വിവരങ്ങൾ അന്വേഷിച്ചു. പരിക്കില്ലെന്നും തങ്ങൾ പോകുകയാണെന്നും ബൈക്ക് യാത്രികരായ പൊന്മുണ്ടം സ്വദേശികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തിരിച്ചുപോകാനൊരുങ്ങിയ മന്ത്രിയുടെ അടുത്തേക്കെത്തിയ മുഹ്സിനും അയ്യൂബും മന്ത്രിയുടെ വാഹനമിടിച്ചാണ് അപകടമെന്ന് പറയുകയും മന്ത്രിയോട് കയർക്കുകയും അപമര്യാദയായി പെരുമാറുകയുംചെയ്തെന്ന് ഗൺമാൻ അനിൽകുമാർ പറഞ്ഞു. മന്ത്രിയുടെ വാഹനം ഇടിച്ചല്ല വീണതെന്ന് ബൈക്ക് യാത്രികർ പോലീസിന് മൊഴി നൽകിയിരുന്നു. മന്ത്രിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. തർക്കത്തിനിടെ അതുവഴി കാറിലെത്തിയ ഇല്യാസ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മന്ത്രി ക്ഷുഭിതനാവുന്നതും ദൃശ്യത്തിലുണ്ട്. മാർഗതടസ്സം സൃഷ്ടിക്കൽ, തടഞ്ഞുവെക്കൽ, വ്യാജപ്രചാരണം എന്നിവയ്ക്ക്‌ ഗൺമാൻ അനിൽകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. എസ്.ഐയുടെ അന്വേഷണസംഘത്തിൽ എ.എസ്.ഐ. ചന്ദ്രൻ, വനിതാ പോലീസ് ഓഫീസർ എം.എ. രജിത എന്നിവരുമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!