HomeNewsDevelopmentsവട്ടപ്പാറ: അപകടങ്ങൾ കുറയ്ക്കാൻ രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു

വട്ടപ്പാറ: അപകടങ്ങൾ കുറയ്ക്കാൻ രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു

vattappara

വട്ടപ്പാറ: അപകടങ്ങൾ കുറയ്ക്കാൻ രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു

വളാഞ്ചേരി: ദേശീയപാത 66-ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ മുടിപ്പിൻവളവ് സുരക്ഷിതമേഖലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. പാചകവാതകവുമായി വന്ന ടാങ്കറുകളുൾപ്പെടെ ഒരുമാസത്തിനുള്ളിൽ അഞ്ച് വാഹനങ്ങളാണ് ഇവിടെ മറിഞ്ഞത്. ഇതേത്തുടർന്ന് സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലും കളക്ടറുടെ നേതൃത്വത്തിൽ മലപ്പുറത്തും ചേർന്ന യോഗങ്ങളിലുണ്ടായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയപാതാ വിഭാഗം രണ്ട്‌ കോടി രൂപ അനുവദിച്ചത്.
vattappara
മുടിപ്പിൻ വളവിന് തൊട്ടുമുമ്പുള്ള എതിർദിശയിലേക്കുള്ള തൊണ്ണൂറ് ഡിഗ്രി വളവ് നിവർത്തുന്നതിന് റോഡ് വീതി കൂട്ടുന്നതിനും ഇതിൽ തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാഗത്ത് ആവശ്യമായ സ്ഥലം കിട്ടുന്നതിനനുസരിച്ച് മാത്രമേ പ്രവൃത്തി പുരോഗമിക്കുകയുള്ളൂ. ഡിവൈഡറുകൾ, ലൈറ്റുകൾ, സൂചനാബോർഡുകൾ എന്നിവ സ്ഥാപിക്കുന്ന പണികളും നടക്കും. നിലവിലെ റോഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിനായുള്ള നിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള രൂപരേഖയുടെ മാതൃക ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയ്ക്ക് വിശദീകരിച്ച് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!