HomeNewsCrimeവ്യാജരേഖ ചമച്ച് റേഷൻ കാർഡുണ്ടാക്കാൻ ശ്രമം; ഒരു സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ

വ്യാജരേഖ ചമച്ച് റേഷൻ കാർഡുണ്ടാക്കാൻ ശ്രമം; ഒരു സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ

valanchery-police-station

വ്യാജരേഖ ചമച്ച് റേഷൻ കാർഡുണ്ടാക്കാൻ ശ്രമം; ഒരു സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ

വളാഞ്ചേരി: വ്യാജരേഖ ചമച്ച് റേഷന്‍ കാർഡ് തരപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേർക്കെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. എടയൂര്‍ ചീനിച്ചോട് സ്വദേശി ത്വയ്യിബ്, എടയൂര്‍ സ്വദേശിനിയായ സ്ത്രീ എന്നിവർക്കെതിരെയാണ് കേസ്. റേഷന് കാർഡ് ലഭിക്കുന്നതിന് എടയൂര്‍ വില്ലേജ് ഓഫീസര്‍ സ്ത്രീക്ക് നല്കിയ 48,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് തിരുത്തി 12,000 രൂപയാക്കിയതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
Ads
ലീഗല്‍ വളണ്ടിയറായ ത്വയ്യിബാണ് സർട്ടിഫിക്കറ്റ് തിരുത്താന്‍ സ്ത്രീയെ സഹായിച്ചതെന്ന് പോലീസ് പറയുന്നു. വിവരമറിഞ്ഞ വില്ലേജ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വളാഞ്ചേരി സിഐ പ്രമോദ്, എസ് സിപിഒ അനില്കുമാർ, സിപിഒ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!