HomeNewsMeeting‘രക്ഷിക്കാന്‍ കഴിയാത്തവര്‍ ശിക്ഷിക്കാനും വരണ്ട’- ആട്ടീരി ജനകീയ വേദിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ‘സുരക്ഷ’ പ്രവര്‍ത്തകരും

‘രക്ഷിക്കാന്‍ കഴിയാത്തവര്‍ ശിക്ഷിക്കാനും വരണ്ട’- ആട്ടീരി ജനകീയ വേദിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ‘സുരക്ഷ’ പ്രവര്‍ത്തകരും

press meet

‘രക്ഷിക്കാന്‍ കഴിയാത്തവര്‍ ശിക്ഷിക്കാനും വരണ്ട’- ആട്ടീരി ജനകീയ വേദിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ‘സുരക്ഷ’ പ്രവര്‍ത്തകരും

കോട്ടയ്ക്കല്‍: ‘ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതുകഴിഞ്ഞിട്ടുമതി ആക്രമണവും സദാചാരപ്പോലീസിങ്ങുമൊക്കെ. രക്ഷിക്കാനറിയാത്തവര്‍ ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ ശിക്ഷ വിധിക്കണ്ട…’ അമര്‍ഷത്തോടെയും സങ്കടത്തോടെയുമാണ് ട്രാന്‍സ്‌ജെന്‍ഡറായ റിയ ഇഷ ഇങ്ങനെപറഞ്ഞത്.

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിയ.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒരു ജോലിതരാന്‍, ഒരുവ്യക്തി എന്ന പരിഗണനതരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ക്കും ജീവിക്കണ്ടേ. സഞ്ചാരസ്വാതന്ത്ര്യംപോലും അനുവദിക്കാത്ത തരത്തിലുള്ള അക്രമമാണ് ആട്ടീരിയില്‍ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിന് നേരിടേണ്ടിവന്നത്-റിയപറഞ്ഞു.

ആട്ടീരി ജനകീയവേദിയുടെ പേരില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷാ പ്രൊജക്ട് മാനേജര്‍ എം. ഹൃദേഷ് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ആരെങ്കിലും എന്തെങ്കിലും മോശമായ പ്രവൃത്തിചെയ്യുന്നുണ്ടെങ്കില്‍ അത് ഇവര്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നത് ശരിയല്ല.

പ്രതിയെ സഹായിക്കുന്ന തരത്തില്‍ ആരോപണമുന്നയിച്ച ജനപ്രതിനിധികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ എന്താണെന്നുപോലും മനസ്സിലാക്കാത്തവരാണ്. ഗൂഗിള്‍സെര്‍ച്ച്‌ചെയ്ത് ആദ്യം അതൊന്ന് മനസ്സിലാക്കുന്നതുനന്നായിരിക്കും-പ്രൊജക്ട് കൗണ്‍സിലര്‍ മേരിനീതു പറഞ്ഞു. ചങ്കുവെട്ടിയില്‍ ലയ ആക്രമിക്കപ്പെട്ടശേഷം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ചങ്കുവെട്ടിയില്‍ ലയയെ ആക്രമിച്ച ശിഹാബുദ്ദീന്‍തന്നെയാണ് ആട്ടീരിയില്‍വെച്ച് രണ്ടാമതും ആക്രമിച്ചത്. പോലീസ് സംരക്ഷണം ലഭിച്ചിരുന്നെങ്കില്‍ ലയയെ വീട്ടിലെത്തിക്കാന്‍പോകുമ്പോള്‍ സ്ത്രീകളടക്കമുള്ള സംഘം ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും മേരിനീതു പറഞ്ഞു.

ആക്രമണത്തിനിരയായ കെ. ലയയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Courtesy: Nava vision


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!